കും​ഭ മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത് ഗു​ജ​റാ​ത്തി​ൽ മ​ട​ങ്ങി​യെ​ത്തി​യ 49 പേ​ർ​ക്ക് കോ​വി​ഡ്


അഹമ്മദാബാദ്: ഹരിദ്വാറിൽനിന്നും കുംഭ മേളയിൽ പങ്കെടുത്ത് ഗുജറാത്തിൽ മടങ്ങിയെത്തിയ 49 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 533 പേരിലാണ് ശനിയും ഞായറുമായി സബർമതി റെയിൽവേ സ്റ്റേഷനിൽ കോവിഡ് പരിശോധന നടത്തിയത്. ആന്‍റിജൻ പരിശോധനയാണ് നടത്തിയത്.

പോസിറ്റീവായവരെ കോവിഡ് കെയർ സെന്‍ററിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. ശനിയാഴ്ച 313 പേരെ പരിശോധിച്ചതിൽ 34 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച 220 പേരെയാണ് പരിശോധിച്ചത്. ഇതിൽ 15 പേർക്കും രോഗം സ്ഥിരീകരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed