ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കാമെന്ന് മോദിയോട് പാക് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യ−പാക്കിസ്ഥാൻ ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇരുരാജ്യങ്ങൾക്കിടയിലും നിലനിൽക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ചർച്ച നടത്താൻ ആഗ്രഹം പ്രകടിപ്പിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ജമ്മുകാഷ്മീർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ചർച്ച നടത്താമെന്നാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ.
പാക്കിസ്ഥാൻ ദേശീയ ദിനത്തിൽ ആശംസയർപ്പിച്ച് മോദി ഇസ്‌ലാമാബാദിലേക്ക് കത്തയിച്ചിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കാമെന്ന് അദ്ദേഹം മോദിയെ അറിയിച്ചത്.

