ലാവ്‌ലിൻ കേസ്;‍ പരാതിക്കാരനായ ടി.പി നന്ദകുമാറിന് ഇഡിയുടെ നോട്ടീസ്


കൊച്ചി: ലാവ്‌ലിൻ കേസിൽ‍ പരാതിക്കാരനായ ടി.പി നന്ദകുമാറിന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ്. ബുധനാഴ്ച രാവിലെ 10.30ന് കൊച്ചിയിലെ ഇഡി ഓഫീസിലെത്തി തെളിവ് ഹാജരാക്കാനാണ് നിർ‍ദേശിച്ചിരിക്കുന്നത്.  കനേഡിയൻ കന്പനിയായ എസ്എൻസി ലാവ്‌ലിനുമായി ചട്ടങ്ങൾ‍ മറികടന്ന് കരാർ‍ ഉണ്ടാക്കിയതിലൂടെ കോടികളുടെ നഷ്ടം ഉണ്ടായെന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കോടികൾ‍ കൈക്കൂലിയായി ലഭിച്ചെന്നുമാണ് നന്ദകുമാറിന്‍റെ ആരോപണം. 

2006ൽ‍ ഡിആർ‍ഐയ്ക്ക് നൽ‍കിയ പരാതിയിലാണ് 15 വർ‍ഷത്തിന് ശേഷം ഇഡിയുടെ ഇടപെടൽ‍. കഴിഞ്ഞദിവസം നന്ദകുമാർ‍ ഇഡിക്ക് മുന്നിൽ‍ ഹാജരായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed