ആറരലക്ഷം രൂപയുടെ ആന്റിജൻ കിറ്റുകളുമായി മുങ്ങിയ യുവ ഡോക്ടർ അറസ്റ്റിൽ


അഹമ്മബാദ്: കൊറോണ പരിശോധനാ കിറ്റുകളുമായി മുങ്ങിയ ജൂനിയർ ഡോക്ടർ അറസ്റ്റിൽ. ആറര ലക്ഷം രൂപ വിലമതിക്കുന്ന 16 ബോക്‌സ് ആന്റിജൻ കിറ്റുകളുമായാണ് 21 കാരനായ മെഡിക്കൽ വിദ്യാർത്ഥിനി മുങ്ങിയത്. ഗാന്ധിനഗർ ജില്ലയിലെ അഡലാജ് സ്വദേശിയായ മിത് ജെത്‌വയാണ് പോലീസിന്റെ പിടിയിലായത്.

അഹമ്മബാദ് മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിലെ എൻഎച്ച്എൽ മുൻസിപ്പൽ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയാണ് മിത് ജിത്‌വ. എംബിബിഎസ് അവസാനവർഷ വിദ്യാർത്ഥിയാണ്. 

അഹമ്മദാബാദിലെ ഗാട്ട്‌ലോഡിയ അർബൻ ഹെൽത്ത് സെന്ററിന് അനുവദിച്ച ആന്റിജൻ കിറ്റുമായാണ് യുവാവ് മുങ്ങിയത്. അറസ്റ്റിലായ മിത് ജെത്‌വായെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ പവൻ പട്ടേൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 24നാണ് ആന്റിജൻ കിറ്റുകൾ മോഷണം പോയത്. തുടർന്ന് മെഡിക്കൽ സെന്ററിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മിത് ജെത്വ പിടിയിലാകുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed