രാജ്യത്ത് ഏകീകൃത സിവിൽ കോഡും ജനസംഖ്യാ നിയന്ത്രണവും നടപ്പിലാക്കുമെന്ന് ബിജെപി എംപി സുരേഷ്ഗോപി


തൃശ്ശൂർ: ബിജെപി രാജ്യത്ത് ഏകീകൃത സിവിൽ കോഡും ജനസംഖ്യാ നിയന്ത്രണവും നടപ്പിലാക്കുമെന്ന് ബിജെപി എം.പിയും തൃശൂരിലെ ബിജെപി സ്ഥാനാർഥിയുമായ സുരേഷ് ഗോപി. രാജ്യസ്നേഹമുള്ളവർക്ക് ഇത് അംഗീകരിക്കാതിരിക്കാന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജന്സിയായ എ.എന്.ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. ജനസംഖ്യാ നിയന്ത്രണത്തിനുള്ള നടപടികളും സ്വീകരിക്കും.ജനാധിപത്യപരമായ രീതിയിലായിരിക്കും ഇവനടപ്പിലാക്കുക.രാജ്യത്തോട് സ്നേഹമുള്ളവർക്ക് ഇക്കാര്യം അംഗീകരിക്കാതിരിക്കാനാവില്ല.ലൗ ജിഹാദ്, ശബരിമല വിഷയങ്ങളിൽ ഉള്ള ഏതൊരു ഇടപെടലും നിയമത്തിന്റെ വഴിയിലൂടെ ആയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.ഭരണനിർവഹണത്തിനുള്ള ബിജെപിയുടെ ശേഷി അറിയണമെങ്കിൽ കഴിഞ്ഞ ഏഴ് വർഷത്തെ കേന്ദ്രസർക്കാരിന്റെ ഭരണം പരിശോധിച്ചാൽ മതി. ബിജെപിയെ അധികാരത്തിലെത്തിച്ചാൽ ആത്മവിശ്വാസത്തോടെയും ആത്മാർഥതയോടെയും ഭരണനിർവഹണം നടത്തും.ആരായിരിക്കും മുഖ്യമന്ത്രിയെന്ന് ഇപ്പോൾ പറയാന് സാധിക്കില്ല. അക്കാര്യം പാർട്ടി തീരുമാനിക്കും. മുഖ്യമന്ത്രി എന്ന നിലയിൽ ഇ. ശ്രീധരന് മികച്ച ആളായിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

                

You might also like

  • Lulu Exchange
  • Straight Forward

Most Viewed