സ്വന്തം രാജ്യത്ത് നല്‍കിയതിനേക്കാൾ വാക്‌സിൻ കയറ്റി അയച്ചെന്ന് ഇന്ത്യ


 

സ്വന്തം രാജ്യത്ത് നൽകിയതിനേക്കാൾ വാക്സിൻ സർക്കാർ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചുവെന്ന് ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിൻ വിതരണത്തിലെ അസമത്വം കൊറേണ വ്യാപനത്തെ തടയാനുള്ള ആഗോള നീക്കത്തെ ഇല്ലാതാക്കുമെന്നും ഇന്ത്യ യു.എൻ ജനറൽ അസംബ്ലിയിൽ വ്യക്തമാക്കി.
വാക്സിനുകളുടെ തുല്യമായ വിതരണത്തിനുള്ള ഇടപെടലുകൾ നേരത്തെയും ഇന്ത്യ യു.എന്നിൽ നടത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ആഗോള ശാസ്ത്ര സമൂഹം ഒന്നിലധികം ഫലപ്രാപ്തിയുള്ള വാക്സിൻ കണ്ടെത്തിയതിനാൽ 2021 വർഷം ഒരു ശുഭസൂചനയോടെയാണ് ആരംഭിച്ചതെന്ന് ഇന്ത്യയുടെ പ്രതിനിധി നാഗരാജ് നായിഡു ജനറൽ അസംബ്ലിയിൽ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed