സച്ചിന്‍ ടെണ്ടുല്‍ക്കറിന് കോവിഡ്
ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് കോവിഡ് സ്ഥിരീകരിച്ചു. സച്ചിന്‍ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇന്നാണ് സച്ചിന് രോഗബാധ സ്ഥിരീകരിച്ചത്. തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ട്വിറ്ററിലെ കുറിപ്പില്‍ സച്ചിന്‍ പറഞ്ഞു. നിലവില്‍ വീട്ടില്‍ തന്നെ ക്വാറന്‍റൈനില്‍ കഴിയുകയാണ് അദ്ദേഹം.

