മുൻ കേന്ദ്രമന്ത്രി ദിലിപ് ഗാന്ധി കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലിപ് ഗാന്ധി (70) കോവിഡ് ബാധിച്ച് മരിച്ചു. ബുധനാഴ്ച ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഹമദ്നഗറിൽനിന്ന് മൂന്നു തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ദിലീപ് ഗാന്ധി പൊതുരംഗത്തെത്തുന്നത്.
1985 മുതൽ 1999 വരെ അഹമ്മദ് നഗര്‍ നഗരസഭ ഡെപ്യൂട്ടി ചെയർമാനായിരുന്നു. 1999ലാണ് ആദ്യമായി ലോക്‌സഭയിലെത്തുന്നത്. വാജ്‌പേയി സര്‍ക്കാരില്‍ കേന്ദ്രസഹമന്ത്രിയായിരുന്നു.

