ആ​ഗ്ര​യി​ൽ അ​ഞ്ച് കു​ട്ടി​ക​ൾ സെ​പ്റ്റി​ക് ടാ​ങ്കി​ൽ വീ​ണ് മ​രി​ച്ചു


ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ മൂന്ന് സഹോദരങ്ങൾ ഉൾപ്പെടെ അഞ്ച് കുട്ടികൾ സെപ്റ്റിക് ടാങ്കിൽ വീണ് മരിച്ചു. ആഗ്ര ഫതേഹാബാദിലെ പ്രതാപ്‌പുരയിലായിരുന്നു സംഭവം. പത്തുവയസുകാരൻ അനുരാഗ് ആണ് ആദ്യം സെപ്റ്റിക് ടാങ്കിൽ വീണത്. അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുള്ളവരും ടാങ്കിലേക്ക് വീഴുകയായിരുന്നു. 

കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു സംഭവം. കുട്ടികളെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed