വെല്ലുവിളി എത്ര വലുതാണെങ്കിലും ഇന്ത്യ ഇനി പിന്നോട്ട് പോകില്ല


ന്യൂഡൽഹി: വെല്ലുവിളികളെ ഭയന്ന് ഇന്ത്യ ഇനി ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻകാലങ്ങളേക്കാൾ പ്രതീക്ഷയോടെയാണ് ലോകം ഇന്ന് ഇന്ത്യയെ നോക്കിക്കാണുന്നത്. അതുകൊണ്ട് എത്ര വലിയ വെല്ലുവിളിയെ നേരിടാനും ഇന്ത്യ ഇന്ന് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.

കൊറോണ കാലഘട്ടത്തിൽ രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക രംഗം സ്വന്തം കരുത്ത് തെളിയിച്ചതിനോടൊപ്പം കൂടുതൽ പുരോഗതി കൈവരിക്കുകയും ചെയ്തു. ഒരുകാലത്ത് വസൂരിയുടെ മരുന്നിന് പോലും മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ ഇന്ന് മഹാമാരിക്കെതിരെ സ്വന്തമായി വികസിപ്പിച്ച വാക്‌സിൻ ലോകരാജ്യങ്ങൾക്ക് നൽകുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കുറഞ്ഞ കാലയളവിൽ തന്നെ ക്യാഷ് ഇക്കണോമിയിൽ നിന്നും ക്യാഷ്‌ലെസ് ഇക്കോണമിയിലേയ്ക്ക് ഇന്ത്യ മാറി. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കൊറോണയെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾക്കിടെയും വിവര സാങ്കേതിക രംഗം വളർച്ച നേടിയെന്ന് പറഞ്ഞ പ്രധാനമന്ത്രി ഐടി കന്പനികളെ അഭിനന്ദിക്കുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed