ചൈനയ്ക്ക് മുന്നറിയിപ്പുമായി ജോ ബൈഡൻ

വാഷിംഗ്ടൺ: ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ജോ ബൈഡന്റെ മുന്നറിയിപ്പ്. ആഗോളതലത്തിൽ ചൈന കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ജോ ബൈഡൻ പ്രസ്താവന നടത്തിയത്. ‘ലോകത്തെ എല്ലാ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേയും ശബ്ദമുയർത്താൻ അമേരിക്ക പ്രതിജ്ഞാ ബദ്ധമാണ്. ചൈനയും ഷീ ജിൻ പിംഗിനും ഇത് നേരിടേണ്ടിവരും’ ബൈഡൻ പറഞ്ഞു.
ഞങ്ങൾ ചെയ്യുന്ന കാര്യം സുതാര്യവും കൃത്യവുമാണ്. മനുഷ്യാവകാശത്തിനായി പ്രവർത്തിക്കുന്നതിൽ ഐക്യരാഷ്ട്രസഭയുടേയും മറ്റ് ഏജൻസികളുടേയും നയങ്ങളുടെ വക്താവെന്ന നിലയിൽ തങ്ങൾ മുന്നോട്ട് പോകുമെന്നും ബൈഡൻ പറഞ്ഞു.
‘അമേരിക്കയുടെ മൂല്യങ്ങളെ പിന്തുടരാത്ത ഒരാൾക്കും അമേരിക്കൻ പ്രസിഡന്റായി തുടരാനാകില്ല. അതിനാൽ ഷീ ജിൻ പിംങ് ഹോങ്കോംഗിലും തായ്വാനിലും സിൻജിയാംഗിലെ ഉയിഗുറുകളോടും ചെയ്യുന്നതിലെ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നു എന്നു തന്നെയാണ്.’ ഷീ ജിൻ പിംങുമായി ഫോണിൽ സംസാരിച്ച വിഷയവും ബൈഡൻ വ്യക്തമാക്കി.
ചൈന ലോകനേതാവാകാൻ വലിയ പരിശ്രമത്തിലാണ്. എന്നലതിന് മറ്റ് രാജ്യങ്ങളുടെ വിശ്വാസമാണ് നേടേണ്ടതെന്ന് ആദ്യം മനസ്സിലാക്കണം. അതിന് കടകവിരുദ്ധമായി മനുഷ്യാവകാശത്തെ ഹനിക്കുകയാണ് ഇപ്പോൾ ഷീ ജിൻ പിംങ് ചെയ്യുന്നതെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.