ബോളിവുഡ് താരം സന്ദീപ് നഹാർ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍

ബോളിവുഡ് താരം സന്ദീപ് നഹാറിനെ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. ക്രിക്കറ്റ് താരം എം.എസ് ധോനിയുടെ ജീവിതകഥ പറയുന്ന 'എംഎസ് ധോണി: അള്‍ ടോള്‍ഡ് സ്റ്റോറി' എന്ന ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സന്ദീപ് ടിവി മേഖലയിലും സുപരിചിതനാണ്. ഇന്നലെ വൈകിട്ട് മുംബൈ ഗൊരേഗാവിലുള്ള ഫ്ലാറ്റില്‍ സന്ദീപിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഭാര്യ കാഞ്ചന്‍ ശര്‍മ്മയും സുഹൃത്തുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഭാര്യയും അമ്മായിഅമ്മയും തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുന്നുവെന്നാരോപിച്ച് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. സിനിമാ രംഗത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.