ജനങ്ങളുടെ സ്വകാര്യതയാണ് വലുത്; വാട്‌സ്ആപ്പ് സ്വകാര്യതാ നയം മാറ്റത്തില്‍ സുപ്രിംകോടതി



ന്യൂഡൽഹി: ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യതയാണെന്ന് സുപ്രിംകോടതി. വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം മാറ്റം പരിഗണിക്കുന്പോഴായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം. ഹര്‍ജിയിൽ ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും സുപ്രിംകോടതി നോട്ടീസ് അയച്ചു. ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും നോട്ടീസ് അയക്കുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് സുപ്രിംകോടതിയുടെ ഭാഗത്തുനിന്ന് വിമര്‍ശനം ഉണ്ടായത്. ഇന്ത്യയില്‍ ഒരു നയവും പുറം രാജ്യങ്ങളില്‍ മറ്റൊരു നയവും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യമാണെന്നും സുപ്രിംകോടതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും സുപ്രിംകോടതി നോട്ടീസ് അയച്ചത്.

You might also like

  • Straight Forward

Most Viewed