മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് ഇടക്കാല ജാമ്യം


ന്യൂഡൽഹി: ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് ഇടക്കാല ജാമ്യം. അസുഖ ബാധിതയായ അമ്മയെ സന്ദർശിക്കുന്നതിന് സുപ്രീംകോടതി അഞ്ച് ദിവസത്തെ ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേരളത്തിലേക്ക് പോകുന്നതിന്‍റെ ഉദ്ദേശം അമ്മയെ കാണുക മാത്രമായിരിക്കണം, ഒരു മാധ്യമവുമായി സംസാരിക്കാൻ പാടില്ല, പൊതുജനങ്ങളെ കാണരുത്, ബന്ധുവല്ലാത്ത ഡോക്ടറെ കാണാം തുടങ്ങിയ ഉപാധികൾ സുപ്രീംകോടതി നിർദേശിച്ചു. യുപി പോലിസിന്‍റെ അകന്പടിയോടെയാണ് കാപ്പന്‍ എത്തുക. കേരള പോലീസും സുരക്ഷ ഒരുക്കണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed