ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുതിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് വർദ്ധിപ്പിച്ചത്. എറണാകുളത്ത് പെട്രോൾ വില ലിറ്ററിന് 88.60രൂപയും ഡീസലിന് 83.4 രൂപയുമാണ് ഇന്നത്തെ വില.
തിരുവനന്തപുരത്ത് പെട്രോളിന് 90.39 രൂപയും ഡീസലിന് 84.50 രൂപയുമായി.സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വില വർദ്ധിപ്പിക്കുന്നത്.