ചന്ദ കൊച്ചറിനു ജാമ്യം; രാജ്യം വിടാനാകില്ല

മുംബൈ: സാന്പത്തിക ക്രമക്കേട് കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കോച്ചറിനു ജാമ്യം. ബോണ്ടായി 5 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നു മുംബൈ കോടതി ഉത്തരവിട്ടു. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടാൻ കഴിയില്ല. വിഡിയോകോൺ ഗ്രൂപ്പിന് ഐസിഐസിഐ വഴിവിട്ടു വായ്പ അനുവദിച്ചെന്നാണു കേസ്.