ത​മി​ഴ്നാ​ട്ടി​ൽ കൊ​ല​ക്കേ​സ് പ്ര​തി​ക​ളെ വെ​ട്ടി​ക്കൊ​ന്നു


ചെന്നൈ: ഈറോഡിൽ കൊലക്കേസ് പ്രതികളായ രണ്ടുപേരെ പട്ടാപ്പകൽ വെട്ടിക്കൊന്നു. ബുധനാഴ്ച കോടതിയിൽ ഹാജരായി തിരികെ വരുന്പോഴാണ് സംഭവം. വാഹനത്തിലെത്തിയ ഒരു സംഘമാണ് ഇരുവരെയും ആക്രമിച്ചത്. 30ഉം 38ഉം വയസുള്ളവരാണ് കൊല്ലപ്പെട്ട പ്രതികൾ. എട്ട് പേരടങ്ങിയ സംഘമാണ് കൊലക്ക് പിന്നിലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

2018ൽ നടന്ന കൊലപാതകത്തിലെ പ്രധാന പ്രതികളാണ് ഇപ്പോൾ കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.

You might also like

Most Viewed