പ്രശസ്ത കലാസംവിധായകൻ രാജൻ വരന്തരപ്പിള്ളി അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമാരംഗത്തെ പ്രശസ്ത കലാസംവിധായകൻ രാജൻ വരന്തരപ്പിള്ളി അന്തരിച്ചു. 63 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതനായിരുന്ന രാജൻ ഒരാഴ്ചയിലേറെയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ഇരുപതാംനൂറ്റാണ്ട്, മൂന്നാംമുറ, അധിപൻ, കുടുംബപുരാണം, ഭൂമിയിലെ രാജാക്കൻമാർ തുടങ്ങി 45 സിനിമകളുടെ കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. ഭാര്യ: ഫ്ളവറി. മക്കൾ: മോസ്, പരേതനായ ജീസ്.