വാട്ട്സ്ആപ്പിന് ബദലായി കേന്ദ്രസർക്കാരിന്‍റെ ‘സന്ദേശ്’ ആപ്പ്
ന്യൂഡൽഹി: വാട്ട്സ്ആപ്പിന് ബദലായി കേന്ദ്രസർക്കാരിന്‍റെ ‘സന്ദേശ്’ ആപ്പ്, സർക്കാർ ഉദ്യോഗസ്ഥർ ഈ സ്വദേശി ആപ്പ് ഉപയോഗിച്ച് തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയ നെറ്റ്വർക്കുകളിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കുന്നതിനാണ് വാട്ട്സ്ആപ്പിന് ഇത്തരത്തിൽ ഒരു ബദൽ ഉണ്ടാക്കാനുള്ള നീക്കം.
സന്ദേശിന്‍റെ ഉപയോഗം നിലവിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമായി പരിമിതപ്പെടുത്തിയിയിരിക്കുകയാണ്. ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ സന്ദേശ് ആപ്ലിക്കേഷൻ പ്രവർത്തിപ്പിക്കാൻ കഴിയും. ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ എൻഐസിയാണ് സന്ദേശ് ആപ്പ് കൈകാര്യം ചെയ്യുന്നത്.
