യൂത്ത് ഇന്ത്യ ബഹ്‌റൈന്റെ മലബാർ ടോക് സീരീസ് ആരംഭിച്ചു
മനാമ: യൂത്ത് ഇന്ത്യ ബഹ്‌റൈൻ മലബാർ ഫെസ്റ്റ് '21 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മലബാർ ടോക് സീരീസ് ആരംഭിച്ചു. സാമൂഹ്യപ്രവർത്തകനായ ചെന്പൻ ജലാൽ സംഗമം ഉദ്ഘാടനം ചെയ്തു. തുടർന്ന് മലപ്പുറം മേൽമുറിയിലെ ഖബറുകളും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ഓർമകളും എന്ന വിഷയത്തെ ആസ്പദമാക്കി ചരിത്ര ഗവേഷകനും മാധ്യമ പ്രവർത്തകനുമായ സമീൽ ഇല്ലിക്കൽ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ സജീബ് കരുവാട്ടിൽ, മുഹമ്മദലി മലപ്പുറം തുടങ്ങിയവരും സംസാരിച്ചു. യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വികെ അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂനുസ് സലിം സ്വാഗതവും, മുർഷാദ് വി.എൻ സമാപനവും നിർവഹിച്ചു.
