കർണാടകയിൽ കന്നുകാലി കശാപ്പ് നിരോധന ബിൽ‍ പാസായി


ബംഗളൂരു: കർ‍ണാടക സർ‍ക്കാരിന്‍റെ കന്നുകാലി കശാപ്പ് നിരോധന ബിൽ‍ കർണാടക നിയമനിർമാണ സഭയിൽ പാസായി. പ്രതിപക്ഷം ബിൽ‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. കഴിഞ്ഞ മാസം അഞ്ചിനാണ് കർ‍ണാടകത്തിൽ‍ നിയമം നിലവിൽ‍ വന്നത്. കർ‍ണാടക നിയമസഭ പാസാക്കിയ ബിൽ‍ ഉപരിസഭ കടന്നിരുന്നില്ല. തുടർ‍ന്ന് യെഡിയൂരപ്പ സർ‍ക്കാർ‍ ഓർ‍ഡിനന്‍സ് ഇറക്കിയാണ് നിയമം കൊണ്ടുവന്നത്.

നിയമം ലംഘിച്ചാൽ‍ ഏഴ് വർ‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. 13 വയസിനു മുകളിലുള്ള പോത്തിനേയും എരുമയെയും അറുക്കാമെന്ന് നിയമത്തിൽ‍ അനുശാസിക്കുന്നുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed