നടി ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്ത നിലയിൽ

ബംഗളൂരു: ബിഗ് ബോസ് മുൻ താരവും കന്നഡ നടിയുമായ ജയശ്രീ രാമയ്യയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം ബംഗളൂരുവിലെ പുനരധിവാസ കേന്ദ്രത്തിലാണ് നടിയെ മരിച്ച നിലയിൽ കാണപ്പെട്ടത്. കുറച്ചു മാസമായി ഇവർ കടുത്ത മാനസിക സമ്മർദത്തിന് അടിമയായിരുന്നു എന്നാണ് അടുത്ത ബന്ധമുള്ളവർ പറയുന്നത്.
കന്നഡ ബിഗ്‌ബോസിന്റെ മൂന്നാം എപ്പിസോഡിലൂടെയാണ് ജയശ്രീ പ്രശസ്തിയിലേക്ക് ഉയർന്നത്. നേരത്തെ, സാമൂഹ്യമാധ്യമങ്ങളിൽ നടി ആത്മഹത്യാ പ്രേരണക്കുറിപ്പുകൾ പോസ്റ്റ് ചെയ്തിരുന്നു. ഞാൻ രാജിവയ്ക്കുന്നു. ഈ ലോകത്തോട് ഗുഡ്‌ബൈ എന്നിങ്ങനെയുള്ള പോസ്റ്റുകൾ ഇവരുടെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ഇവ നീക്കം ചെയ്തിരുന്നു. താൻ സുരക്ഷിതയായിരിക്കുന്നു എല്ലാവരെയും സ്‌നേഹിക്കുന്നു എന്നായിരുന്നു പിന്നീടുള്ള അവരുടെ പോസ്റ്റ്.