ഡൽഹിയിൽ ഇന്നും നാളെയും രാത്രി കർഫ്യൂ


ന്യൂഡൽഹി: പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഇന്നും നാളെയും രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതൽ രാവിലെ ആറുവരെയാണ് നിയന്ത്രണം.

 കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിലും കണ്ടത്തിയ സാഹചര്യത്തിൽ  ആണ് നടപടി.  പൊതു സ്ഥലങ്ങളിൽ ഈ സമയത്ത് ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ഡൽഹി ചീഫ് സെക്രട്ടറി വിജയ് ദേവ് പറഞ്ഞു. പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെങ്കിൽ കൊറോണ വ്യാപനം കൂടാൻ സാദ്ധ്യതയുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. ഡൽഹിക്ക് പുറമെ രാജസ്ഥാൻ, പഞ്ചാബ്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളും പുതുവത്സര ദിവസത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശവും ഉണ്ടായിരുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം നിയന്ത്രണം ഏർപ്പെടുത്താനായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചതോടെയാണ് കേന്ദ്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed