2021 മുതൽ ചില മൊബൈലുകളിൽ വാട്സ്ആപ്പ് ലഭിക്കില്ല


ന്യൂഡൽഹി: ജനുവരി ഒന്നുമുതൽ ചില മൊബൈലുകളിൽ വാട്സ്ആപ്പ് ലഭിക്കില്ല. ആപ്ലിക്കേഷൻ അപ്‌ഗ്രേഡ് ചെയ്യുന്പോൾ‍ പഴയ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള മൊബൈലുകളിലെ പ്രവർ‍ത്തനമാണ് വാട്‌സ്ആപ്പ് നിർ‍ത്തലാക്കുന്നു. ഇതോടെ   ജനുവരി ഒന്നുമുതൽ‍ ചില ആൻഡ്രോയിഡ് സ്മാർ‍ട് ഫോണുകളിലും ഐഫോണുകളിലും വാട്‌സ്ആപ്പ് ലഭിക്കില്ല.ആൻഡ്രോയിഡിന്റെ 4.0.3 വെർ‍ഷൻ മുതൽ‍ മുകളിലുളളതും, ഐഒഎസിന്റെ 9 മുതലുള്ളതും തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ‍ മാത്രമായിരിക്കും  ഇനി ആപ്പ് പ്രവർ‍ത്തിക്കുക. വാട്സ്ആപ്പ് കന്പനി അധികൃതർ ഔദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചത്.

അതിനാൽ‍ ഐഫോണിന്റെ 9ന്റെ താഴെയുള്ള മറ്റ് ഫോണുകൾ‍ക്ക് ഇനി വാട്‌സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല. ഐഫോൺ 4എസ് മുതൽ‍ 6എസ് വരെയുള്ള ഫോണുകൾ‍ ഐഒഎസ് 9ലേക്ക് അപ്‌ഡേറ്റ് ചെയ്താൽ‍ മാത്രമെ വാട്‌സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കു. എച്ച്ടിസി ഡിസൈർ‍, മോട്ടറോള ഡ്രോയിഡ് റാസർ‍, എൽ‍ജി ഒപ്റ്റിമസ് ബ്ലാക്ക്, സാംസങ് ഗാലക്‌സി എസ്  എന്നീ    ആന്‍ഡ്രോയിഡ് ഫോണുകളിൽ വാട്‌സ്ആപ്പ് പ്രവർ‍ത്തിക്കാൻ സാധിക്കില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed