കർഷക പ്രക്ഷോപം: ഇന്ന് കൂറ്റൻ റാലികൾ നടത്തും
ന്യൂഡൽഹി: കർഷക പ്രക്ഷോപം കൂടുതൽ ശക്തമാകുന്നു. ബിഹാർ തലസ്ഥാനമായ പട്‌നയിലും തമിഴ്‌നാട്ടിലെ തഞ്ചാവൂരിലും ഇന്ന് കൂറ്റൻ റാലികൾ നടത്തുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. മണിപ്പൂരിലും ഹൈദരാബാദിലും നാളെ കർഷക റാലി സംഘടിപ്പിക്കും. കേന്ദ്ര സർക്കാർ വിളിച്ച നാളത്തെ ചർച്ചയിൽ പങ്കെടുക്കുമെങ്കിലും കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് അടക്കം ആവശ്യങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്. പഞ്ചാബിൽ റിലയൻസ് ജിയോയുടെ 1500 ടവറുകൾ ഇതുവരെ പ്രക്ഷോഭകർ തകർത്തു.
