കര്‍ഷക സമരം; കെ.കെ രാഗേഷും കൃഷ്‌ണപ്രസാദും ഉൾപ്പടെ ഇടത് നേതാക്കൾ അറസ്‌റ്റിൽ


 

ന്യൂഡൽഹി: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ ഇടതുനേതാക്കളെ അറസ്റ്റ് ചെയ്തു. കെ.കെ. രാഗേഷ് എംപിയെയും അഖിലേന്ത്യ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി കൃഷ്ണപ്രസാദിനെയും അറസ്റ്റ് ചെയ്തു. ബിലാസ്പൂരില്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭാരത് ബന്ദിന്റെ ഭാഗമായുള്ള മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്.
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി താന്‍ വീട്ടുതടങ്കലിലാണെന്ന് അറിയിച്ചു. പൊലീസ് വീട് വളഞ്ഞിരിക്കുകയാണെന്നും അവര്‍ അറിയിച്ചു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ യുപിയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. യുപി പൊലീസാണ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed