ഇന്ത്യയിൽ കോവിഡ് കേസുകൾ അഞ്ച് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ


 

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 26,567 പുതിയ കോവിഡ് 19 കേസുകൾ. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 97,03,770 ആയി ഉയർന്നു. 385 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സ്ഥിരീകരിച്ചത്. 1,40,958 പേർ ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞിട്ടുണ്ട്. 3,83,866 സജീവ കേസുകളാണ് നിലവിലുളളത്. 91,78,946 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 39,045 പേർ രോഗമുക്തി നേടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed