ബിഹാറില്‍ കനത്ത പോരാട്ടം; എന്‍ഡിഎക്ക് മുന്‍തൂക്കം


 

പാട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ ലീഡ് നില മാറിമറിയുന്നു. വോട്ടെണ്ണലിന്റെ തുടക്കംമുതൽ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച ഇഞ്ചോടിഞ്ച് പോരാട്ടം അവസാന ലാപ്പുകളിലും തുടരുകയാണ്. എക്സിറ്റ് പോൾ ഫലങ്ങളെ പിന്തള്ളി എൻഡിഎ കേവലഭൂരിപക്ഷം കടന്നെങ്കിലും അവരുടെ ലീഡ് നില കുറഞ്ഞു. തൂക്കുസഭയ്ക്കുള്ള സാധ്യത തള്ളിക്കളയനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ വ്യക്തമായ ലീഡുയർത്താൻ മഹാസഖ്യത്തിനായെങ്കിലും രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോൾ എൻഡിഎ നേരിയ ലീഡിൽ മുന്നേറുകയാണ്. എന്നാൽ കേവലഭൂരിപക്ഷം ഉറപ്പിക്കാനായിട്ടില്ല. തൊട്ടുപിന്നിൽ തന്നെയാണ് മഹാസഖ്യവുമുള്ളത്. ഒരു ഘട്ടത്തിൽ കേവലഭൂരിപക്ഷം മഹാസഖ്യവും കടന്നിരിന്നെങ്കിലും ലീഡ് നില പിന്നീട് താഴേക്ക് പോകുകയായിരുന്നു. ചിരാഗ് പാസ്വാന്റെ എൽജെപി രണ്ടിടങ്ങളിൽ ലീഡ് ചെയ്യുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed