ബിഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി


പാറ്റ്ന:

ബിഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭഇച്ചു. 17 ജില്ലകളിലെ 94 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുക. ആർജെഡി നേതാവ് തേജസ്വി യാദവ് ആണ് ഇന്നു ജനവിധി തേടുന്നവരിൽ പ്രമുഖൻ. വൈശാലി ജില്ലയിലെ രാഘോപുരിലാണ് തേജസ്വി മത്സരിക്കുന്നത്. തേജസ്വിയുടെ സഹോദരൻ തേജ് പ്രതാപും ജനവിധി തേടുന്നുണ്ട്. ആകെ 1463 മത്സരാർഥികളാണ് രംഗത്തുള്ളത്.

ബിഹാറിലെ 94 മണ്ഡലങ്ങൾക്ക് പുറമേ രാജ്യത്ത് 54 നിയമസഭാ മണ്ഡലങ്ങളിലേക്ക് കൂടി ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. 10 സംസ്ഥാനങ്ങളിലാണ് 54 മണ്ഡലങ്ങളിൽ ജനങ്ങൾ വിധിയെഴുതുക.  മധ്യപ്രദേശ്-28, ഗുജറാത്ത്- എട്ട്, ഉത്തർപ്രദേശ്- ഏഴ്, ഒഡീഷ, നാഗാലാൻഡ്, കർണാടക, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ രണ്ടു വീതം, ചത്തീസ്ഗഡിലും തെലങ്കാനയിലും ഹരിയാനയിലും ഒന്നുവീതം മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed