ഝാർഖണ്ഡിൽ നാല് ഭീകരർ അറസ്റ്റിൽ


റായ്പൂർ: ഝാർഖണ്ഡിൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ നാല് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സിംദേഗ ജില്ലയിലാണ് സംഭവം. ബാനോ പോലീസ് സ്‌റ്റേഷൻ പരിധിയിലെ കനാരോവൻ വന പ്രദേശത്തു നിന്നാണ് ഭീകരരെ സുരക്ഷാ സേന പിടികൂടിയത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ നിർണ്ണായക നീക്കത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്.

സുരക്ഷാ സേനയെ കണ്ട ഭീകരർ കടന്നു കളയാൻ ശ്രമിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭീകരരുടെ പക്കൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed