മാനസിക വിഭ്രാന്തി; അഞ്ച് കുട്ടികളെ സ്ത്രീ കെട്ടിടത്തിൽ നിന്നും താഴേയ്ക്കെറിഞ്ഞു


റാഞ്ചി: ജാര്‍ഖണ്ഡില്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന അഞ്ച് കുട്ടികളെ സ്ത്രീ രണ്ടുനില കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും താഴേക്ക് എറിഞ്ഞു. സാഹെബ്ഗഞ്ച് ജില്ലയിലാണ് സംഭവം, ബിഹാരി ലാല്‍ മണ്ഡല്‍ ഭവന്‍ എന്ന കെട്ടിടത്തിലെ ഒരു മുറിയില്‍ പത്ത് കുട്ടികള്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയിലാണ് സ്ത്രീ ഓരോ കുട്ടികളെ വീതം എടുത്തുകൊണ്ടുപോയി കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും താഴേക്ക് എറിഞ്ഞത്. 

സംഭവത്തില്‍ രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ഒരാള്‍ക്കും പരിക്കേറ്റു. പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് മാനസികപ്രശ്‌നങ്ങളുള്ളതായി പോലീസ് വ്യക്തമാക്കി. അതേസമയം, കുട്ടികളുടെ ബന്ധുക്കൾ സ്ത്രീക്കെതിരെ പരാതി നൽകിയിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed