ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു. 82,29,313 പേരാണ് ഇതുവരെ രോഗബാധിതരായത്. 24 മണിക്കൂറിനിടെ 45,230 പേർക്ക് രോഗം ബാധിക്കുകയും 496 പേർ മരണമടയുകയും ചെയ്തു. അതോടെ രാജ്യത്ത് ആകെ കൊവിഡിന് കീഴടങ്ങിയവരുടെ എണ്ണം 1,22,607 ആയി. 53,285 പേർ കൂടി ഇന്നലെ രോഗമുക്തരായതോടെ രോഗമുക്തി നേടിയവർ 75 ലക്ഷം കടന്നു. കണക്കുകൾ പ്രകാരം 5,61,908 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 5369 പേർക്ക് രോഗം സ്ഥിരീകരിച്ചു. 113 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 44,000 കടന്നു. ദില്ലിയിൽ 5,664 പേർക്കും കർണാടകയിൽ 3652 പേർക്കും, തമിഴ്നാട്ടിൽ 2504 പേർക്കും പുതുതായി രോഗം സ്ഥീരികരിച്ചു.
