റഷ്യ ഇന്ത്യയ്ക്ക് 100 ദശലക്ഷം ഡോസ് കോവിഡ് വാക്‌സിൻ നൽകും


മോസ്കോ: ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്‌സിനായ സ്ഫുട്നിക് -5ന്റെ 100 ദശലക്ഷം ഡോസുകൾ റഷ്യ ഇന്ത്യക്ക് നൽകുന്നു. ഇക്കാര്യത്തിൽ ഇന്ത്യയുടെ അനുമതി ലഭിച്ചാലുടൻ നടപടികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. റഷ്യൻ വാക്സിനുകളുടെ ഇന്ത്യയിലെ ക്ളിനിക്കൽ ട്രയലുകൾ സംയുക്തമായി നടത്താൻ നീക്കമുണ്ടെന്നും 300 ദശലക്ഷം സ്ഫുട്നിക് വാക്സിൻ ഉത്പാദിപ്പിക്കാൻ ഇന്ത്യയുമായി നിർമ്മാണ പങ്കാളിത്ത കരാറിൽ ഏർപ്പെട്ടുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. നേരത്തേ വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പാൻ താൽപര്യപ്പെടുന്നുവെന്ന് വാക്‌സിൻ നിർമാണത്തിനായി ഫണ്ടിംഗ് നൽകിയ റഷ്യയുടെ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സി ഇ ഒ വ്യക്തമാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed