കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് രാഹുൽ; നിലപാട് ശരിവെച്ച് പ്രിയങ്കയും
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. കോൺഗ്രസ്സിനായി പോരാടാൻ അതിനെ നയിക്കേണ്ടതില്ല. പാർട്ടിക്കായി പ്രവർത്തിച്ചാൽ മതിയെന്നും രാഹുൽ വ്യക്തമാക്കി. അതേസമയം, രാഹുലിന്‍റെ നിലപാടിനോട് യോജിച്ച് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാളാണ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തേണ്ടത്. നേതൃത്വത്തിലേക്ക് വരാൻ കഴിവുള്ള നിരവധി പേർ പാർട്ടിയിൽ ഉണ്ടെന്നും പ്രിയങ്ക പറഞ്ഞു.
പുതുതലമുറ നേതാക്കളുടെ അഭിമുഖങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകത്തിലാണ് ഇരുവരുടെയും പരാമർശം. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ തിരികെ എത്തണമെന്ന ആവശ്യം ശക്തമായതിനു പിന്നാലെയാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്.

