രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 40,000 വിഞ്ഞു; രോ​ഗി​ക​ൾ‍ ഇ​രു​പ​ത് ല​ക്ഷ​ത്തി​ലേ​ക്ക്


ന്യൂഡൽ‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 56,282 പേർ‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 904 പേർ‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 19,64,537 ആയി. മരണ നിരക്ക് 40,699 ആയി ഉയർ‍ന്നു.  രാജ്യത്ത് 5,95,501 പേർ‍ ചികിത്സയിൽ‍ കഴിയുന്നുണ്ട്. 13,28,337 പേർ‍ രോഗമുക്തരായി. ഇതുവരെ 2,21,49,351 പേർ‍ക്ക് കോവിഡ് പരിശോധന നടത്തി. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽ‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ‍ മുന്നിൽ‍ നിൽ‍ക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed