മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ശിവാജിറാവു പാട്ടീൽ നിലാങ്കേകർ അന്തരിച്ചു


പൂനെ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ശിവാജിറാവു പാട്ടീൽ നിലാങ്കേകർ (89) അന്തരിച്ചു. സ്വവസതിയിൽവച്ച് ഇന്ന് പുലർച്ചെയാണ് മരിച്ചത്. 1985 മുതൽ 86 വരെയായിരുന്നു ശിവാജിറാവു മുഖ്യമന്ത്രിയായിരുന്നത്.

ജൂലൈ 16ന് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗ ബാധയെ തുടർന്ന് പൂനെയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കോവിഡ് നെഗറ്റീവായതിനെ തുടർന്ന് രണ്ടു ദിവസം മുന്പാണ് ആശുപത്രി വിട്ടത്. 1968 ൽ മഹാരാഷ്ട്ര എജ്യൂക്കേഷൻ ട്രസ്റ്റ് സ്ഥാപിച്ചത് ശിവാജിറാവുവാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed