സുശാന്തിന്‍റെ മരണം അന്വേഷിക്കാൻ മുംബൈയിലെത്തിയ ബിഹാർ എസ്പിയെ നിർബന്ധിത ക്വാറന്റൈനിലാക്കി


മുംബൈ: നടൻ സുശാന്ത് സിംഗിന്‍റെ മരണം അന്വേഷിക്കാനെത്തിയ പാറ്റ്ന എസ്പി ബിനയ് തിവാരിയെ നിർബന്ധിത ക്വാറന്‍റൈനിൽ ആക്കിയെന്ന് പരാതി. ബിഹാർ ഡിജിപിയുടെ ഉത്തരവ് പ്രകാരം കേസന്വേഷണത്തിനെത്തിയ എസ്പി വിനയ് തിവാരിയെയാണ് മുംബൈ കോർപ്പറേഷൻ 14 ദിവസത്തേക്ക് ക്വാറന്‍റൈൻ ചെയ്തത്. 

ഐപിഎസ് ഓഫീസറെ ബലം പ്രയോഗിച്ച് ക്വാറന്‍റൈൻ ചെയ്യുകയായിരുന്നെന്ന് ബിഹാർ ഡിജിപി ട്വീറ്റ് ചെയ്തു. സുശാന്തിന്‍റെ കുടുംബം പാറ്റ്നയിൽ നൽകിയ പരാതി അന്വേഷിക്കാൻ ബിഹാർ പോലീസ് മുംബൈയിൽ എത്തിയത്. മാധ്യമ പ്രവർത്തകരെ കണ്ടശേഷം ജോലിയിലേക്ക് കടക്കും മുന്പ് മുംബൈ കോർപ്പറേഷൻ ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തിന്‍റെ കൈയിൽ ക്വാറന്‍റൈൻ സീൽ പതിക്കുകയായിരുന്നു. രാത്രിയോടെ എസ്പിയെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. കോവിഡ് പ്രതിരോത്തിന്‍റെ ഭാഗമായുള്ള നടപടിയെന്നാണ് കോർപ്പറേഷന്‍റെ വിശദീകരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed