ഹാര്‍ദിക് പട്ടേൽ കോണ്‍ഗ്രസ് ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്‍റ്


ന്യൂഡല്‍ഹി: പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേൽ കോണ്‍ഗ്രസ് ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്‍റ്. അദ്ദേഹത്തിന്‍റെ നിയമനം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. അമിത് ചവ്ഡയാണ് ഗുജറാത്ത് കോൺഗ്രസ് പ്രസിഡന്‍റ്. നിലവിൽ തുഷാർ ചൗധരി, കർസന്ദാസ് സൊനേരി എന്നീ രണ്ട് വർക്കിംഗ് പ്രസിഡന്‍റുമാരുണ്ട്. ഇവർക്ക് പുറമെയാണ് ഹാർദിക്കിനെ കൂടി നിയമിച്ചിരിക്കുന്നത്. 

26 വയസുകാരനായ ഹാര്‍ദിക് 2019 മാർച്ച് 12 ന് ആണ് കോൺഗ്രസിൽ ചേർന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളാണ് അദ്ദേഹത്തിന് തടസമായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed