എട്ടുവർഷത്തെ കാത്തിരിപ്പിന് വിരാമം; ഒമാനിൽ മരിച്ച പ്രവാസിയുടെ കുടുംബത്തിന് 36.13 ലക്ഷം രൂപ നഷ്ടപരിഹാരം
ഷീബ വിജയൻ
ന്യൂഡൽഹി: ഒമാനിൽ വാഹനാപകടത്തിൽ മരിച്ച ഇന്ത്യൻ പ്രവാസി മൻജിത് സിങ്ങിന്റെ കുടുംബത്തിന് എട്ടുവർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ 36,13,111 രൂപ നഷ്ടപരിഹാരം ലഭിച്ചു. 2018 ഏപ്രിൽ 23ന് മസ്കത്തിലുണ്ടായ വാഹനാപകടത്തിലാണ് മൻജിത് സിങ് മരിച്ചത്. നഷ്ടപരിഹാരത്തിനായി വർഷങ്ങളായി കാത്തിരുന്ന മൻജിത് സിങ്ങിന്റെ മാതാവ് ഗുർമീത് കൗർ പ്രവാസി ലീഗൽ സെല്ലിന്റെ സഹായം തേടുകയായിരുന്നു. സംഘടന ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെയുടെ ശ്രദ്ധയിൽപ്പെടുത്തി. കേന്ദ്ര വിദേശകാര്യ മന്ത്രാലയം, മസ്കത്തിലെ ഇന്ത്യൻ എംബസി, ഇന്ത്യയിലെ ബന്ധപ്പെട്ട ജില്ലാ കലക്ടർ, ജില്ലാ ഭരണകൂടം എന്നിവരുടെ ഇടപെടലുകളെത്തുടർന്നാണ് കുടുംബത്തിന് നഷ്ടപരിഹാരത്തുക ലംഭ്യമായത്.
എട്ടുവർഷത്തിലേറെയായി നീതിക്കായി കാത്തിരുന്ന അമ്മക്കും കുടുംബത്തിനും വലിയ ആശ്വാസമാണ് നടപടിയെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി.ആർ.ഒ സുധീർ തിരുനിലത്ത് പറഞ്ഞു.
hhggfgh

