ഡൽഹിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു


ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം നന്ദൻകോട് സ്വദേശി രാജുവാണ് മരിച്ചത്. കേരള ഹൗസിലെ മുൻ താൽക്കാലിക ജീവനക്കാരനായിരുന്നു മരിച്ച രാജു. ഇതോടെ ഡൽഹിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 11 ആയി. 

അതേസമയം ഡൽഹിയിൽ കോവിഡ് കേസുകൾ ദിനംപ്രതി വർദ്ധിക്കുകയാണ്. 70,390 പേർക്കാണ് ഡൽഹിയിൽ കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 2,365 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 26,588 പേർ ഇപ്പോഴും ഡൽഹിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed