ജിഷാ വധക്കേസ്; പ്രതി അമീർ ഉൾ ഇസ്ലാമിന് വേണ്ടി ഇനി ആളൂർ ഹാജരാകില്ല
കൊച്ചി: പെരുന്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീർ ഉൾ ഇസ്ലാമിന് വേണ്ടി ഇനി അഡ്വ. ബി.എ ആളൂർ ഹാജരാകില്ല. ഹൈക്കോടതിയിലെ അപ്പീലിൽ നിന്ന് ആളൂർ പൂർണമായും ഒഴിഞ്ഞു. വക്കാലത്ത് പിൻവലിച്ചുകൊണ്ട് വിടുതൽ ഹർജി നൽകി.
ജോളി കേസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിൻമാറ്റമെന്നാണ് വിവരം. അമീർ ഉൾ ഇസ്ലാമിന്റെ വധശിക്ഷയ്‌ക്കെതിരായ അപ്പീൽ കോടതിയിൽ നിലനിർത്തും. കേസ് മറ്റൊരു അഭിഭാഷകൻ ഏറ്റെടുത്തേക്കുമെന്നാണ് വിവരം.
സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദ ചാമിക്ക് വേണ്ടി ഹാജരായതിന് പിന്നാലെ ജിഷ വധക്കേസ് പ്രതിക്ക് വേണ്ടിയും ആളൂർ ഹാജരായത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

