കോവിഡ് ; ബംഗളൂരു നഗരം വീണ്ടും ലോക്ക്ഡൗണിൽ


ബംഗളൂരു: ബംഗളുരുവിൽ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ കർണാടക സർക്കാർ. തലസ്ഥാന നഗരത്തിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണു നടപടി. ഇതേതുടർന്ന് നഗരത്തിലെ കോവിഡ് തീവ്ര വ്യാപന മേഖലകളിൽ സന്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കെആർ മാർക്കറ്റ്, വിവി പുരം, സിദ്ധാപുര, കലാശിപാളയം തുടങ്ങിയ പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലുമായിരിക്കും സന്പൂർണ നിയന്ത്രണം. 

കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളെ ക്ലസ്റ്ററുകളായി തിരിച്ചു നിരീക്ഷണം ശക്തമാക്കും. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണു ലോക്ഡൗണ്‍ കർശനമാക്കാൻ നിർദേശം നൽകിയത്. കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലത്തിനടുത്തുളള തെരുവുകളും അടച്ചിടാൻ യോഗത്തിൽ ധാരണയായി. മുതിർന്ന ജൂണ്‍ 14 വരെ ബംഗളൂരു നഗരത്തിൽ 690 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed