കോൺഗ്രസിന്റെ 'നെഗറ്റീവ് രാഷ്ട്രീയം' കാരണം അടുത്ത 30 വർഷത്തേക്ക് പോലും വിജയിക്കാനാകില്ലെന്ന് അമിത് ഷാ


ശാരിക

ന്യൂഡൽഹി: പ്രതിപക്ഷത്തിനെതിരേയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേയും രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. വെറും സമരങ്ങൾ കൊണ്ടു മാത്രം കാര്യമില്ലെന്നും, കോൺഗ്രസിന്റെ 'നെഗറ്റീവ് രാഷ്ട്രീയം' കാരണം അടുത്ത 30 വർഷത്തേക്ക് പോലും പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധങ്ങളും സമരങ്ങളും കൊണ്ടുമാത്രം രാഷ്ട്രീയമായി വിജയം നേടാനാകില്ലെന്നും, ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ നടത്തുന്ന ഇത്തരം സമരങ്ങൾകൊണ്ട് യാതൊരു ഫലവുമില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. കോൺഗ്രസ് തുടരുന്ന തെറ്റായ നയങ്ങളും നെഗറ്റീവ് രാഷ്ട്രീയവും കാരണം വരും ദശകങ്ങളിലും പാർട്ടിക്ക് തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്ത് വിവിധ വിഷയങ്ങൾ മുൻനിർത്തി പ്രതിപക്ഷം നടത്തുന്ന സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമുള്ള ബിജെപിയുടെ രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായാണ് അമിത് ഷായുടെ ഈ പരാമർശങ്ങൾ വന്നിട്ടുള്ളത്.

article-image

xx

You might also like

  • Lulu Exchange
  • Straight Forward

Most Viewed