മോദി ഇന്ത്യൻ ഭൂമി ചൈനയ്ക്ക് അടിയറവ് വച്ചു; വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യ −ചൈന അതിർത്തി തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ഇന്ത്യൻ ഭൂമി ചൈനയ്ക്ക് അടിയറവ് വച്ചെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ചൈനയുടെ സ്ഥലത്ത് ഇന്ത്യൻ സൈനികർ എങ്ങനെ കൊല്ലപ്പെട്ടെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യൻ ഭൂമി ചൈന കൈയേറിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ കഴിഞ്ഞദിവസത്തെ പ്രസ്താവനയോടാണ് രാഹുലിന്റെ രൂക്ഷ പ്രതികരണം. അതിർത്തിയിൽ ഒറ്റ ഇന്ത്യൻ പോസ്റ്റ് പോലും പിടിക്കാൻ ചൈനയ്ക്കു കഴിഞ്ഞിട്ടില്ലെന്നും അതിർത്തിയിലെ ഓരോ ഇഞ്ച് ഭൂമിയും സംരക്ഷിക്കുമെന്നും സർവകക്ഷി യോഗത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

