ഡല്‍ഹിയില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി 500 റെയില്‍വേ കോച്ചുകള്‍ അനുവദിച്ച് കേന്ദ്രം


ന്യൂഡല്‍ഹി: കോവിഡ് രോഗികള്‍ക്കുള്ള കിടക്കയുടെ ലഭ്യതകുറവ് പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിക്ക് 500 റെയില്‍വേ കോച്ചുകള്‍ അനുവദിച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷാ. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി നടത്തിയ കൂടികാഴ്ച്ചയ്ക്കു ശേഷമാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ കോവിഡ് രോഗികളെ പരിചരിക്കുന്നത് വളരെ മോശമായാണെന്ന സുപ്രീംകോടതിയുടെ വിമര്‍ശനത്തിനു പിന്നാലെയാണ് രാജ്യതലസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തിയത്.

ഡല്‍ഹിയില്‍ അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ കോവിഡ് പരിശോധന ഇരട്ടിയാക്കുമെന്നും ആറു ദിവസങ്ങള്‍ക്കു ശേഷം അത് മൂന്നിരട്ടിയാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടര്‍, വെന്‍റിറ്റര്‍, പള്‍സ് ഓക്‌സിമീറ്റര്‍ എന്നിവയും കേന്ദ്രം കൈമാറും. ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള യോഗം ഫലപ്രദമായിട്ടാണ് അവസാനിച്ചത്. നിരവധി സുപ്രധാന തീരുമനങ്ങളെടുത്തു. കൊറോണ വൈറസിനെതിരെ നമ്മൾ ഒരുമിച്ച് പോരാടുമെന്ന് അരവിന്ദ് കേജരിവാൾ ട്വീറ്റ് ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധനും യോഗത്തില്‍ പങ്കെടുത്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed