ഡല്‍ഹിയില്‍ യുവതിയുടെ മൃതദേഹം ചാക്കിൽ


ന്യൂഡല്‍ഹി: വടക്കു-കിഴക്കന്‍ ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കിന് സമീപമുള്ള ഹോട്ടലിനു മുന്‍പില്‍ യുവതിയുടെ മൃതദേഹം ചാക്കിനുള്ളിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. 

ഏകദേശം 25നും 30 നും ഇടയില്‍ പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചാക്കിൽ കെട്ടിയ മൃതദേഹം കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളിലാക്കിയ നിലയിലായിരുന്നു. യുവതിയുടെ കഴുത്തില്‍ നീല നിറമുള്ള ഷാള്‍ ചുറ്റിയിരുന്നു. മൃതദേഹം പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed