ഇന്ധന വിലയിൽ ഇന്നും വർദ്ധന: മൂന്നു ദിവസത്തിനിടെ പെട്രോളിന് കൂടിയത് 1.74 രൂപ


മുംബൈ: തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 54 പൈസയും ഡീസൽ 58 പൈസയുമാണ് കൂടിയത്. ഇതോടെ ഡൽഹിയിൽ പെട്രോൾ വില 73 രൂപയായും ഡീസൽ വില 71.17 രൂപയായും ഉയർന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പെട്രോളിന് കൂടിയത് 1.74 രൂപയാണ്. എൺപത്തിമൂന്ന് ദിവസത്തെ ഇടവേളയ്ക്കു ശേഷം ഞായറാഴ്ച മുതലാണ് രാജ്യത്ത് പ്രതിദിന ഇന്ധന വില പുനർനിർണയം പുനഃരാരംഭിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed