ഒരു വർഷത്തേയ്ക്ക് പുതിയ പദ്ധതികൾക്ക് അനുമതിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം


ന്യൂഡൽഹി: ഒരു വർഷത്തേക്ക് രാജ്യത്ത് പുതിയ പദ്ധതികളൊന്നും ആരംഭിക്കരുതെന്ന് ധനമന്ത്രാലയത്തിന്റെ ഉത്തരവ്. കൊറോണവൈറസ് കേസുകൾ വർദ്ധിച്ചുവരുന്നതിനിടയിൽ ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. 

പുതിയ പദ്ധതികൾക്കായി ധനമന്ത്രാലയത്തിലേക്ക് പദ്ധതി നിർദേശങ്ങൾ സമർപ്പിക്കുന്നത് നിർത്തിവെക്കാന് എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഗരീബ് കല്യൺ യോജന, ആത്മ നിർഭർ ഭാരത് എന്നിവക്ക് കീഴിലുള്ള പദ്ധതികൾക്ക് മാത്രമേ പണം അനുവദിക്കൂ. നടപ്പ് സാന്പത്തിക വർഷത്തിൽ മറ്റൊരു പദ്ധതിക്കും അംഗീകാരം ലഭിക്കില്ലെന്നും ധനമന്ത്രാലയം അറിയിച്ചു.

You might also like

Most Viewed