ഗുജറാത്തിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജിവച്ചു

അഹമ്മദാബാദ്: ഗുജറാത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന്‍റെ പ്രതീക്ഷകൾക്ക് തിരിച്ചടി. രണ്ട് എംഎൽഎമാർ രാജിവച്ചു. അക്ഷയ് പട്ടേൽ, ജിതു ചൗധരി എന്നിവരാണ് രാജിവച്ചത്. ബുധനാഴ്ചയാണ് ഇവർ നിയമസഭാ സ്പീക്കർ രാജേന്ദ്ര ത്രിവേദിക്ക് രാജിസമർപ്പിച്ചത്. ഇരുവരുടേയും രാജി അംഗീകരിച്ചതായി സ്പീക്കർ പറഞ്ഞു. വഡോദരയിലെ കരഞ്ജൻ മണ്ധലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎയായിരുന്നു അക്ഷയ് പട്ടേൽ. വാൽസാദിലെ കാർപാഡിൽനിന്നുള്ള എംഎൽഎയായിരുന്നു ജിതു ചൗധരി. ജൂൺ 19നാണ് ഗുജറാത്തിൽ നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.