ഡൽഹി എയിംസിലെ 480 ആരോഗ്യപ്രവർത്തകർ കൊവിഡ് ബാധിതർ


ന്യൂഡൽഹി: ഡൽഹി എയിംസിലെ 480 ആരോഗ്യപ്രവർത്തകരിൽ കൊവിഡ് ബാധ കണ്ടെത്തിയതായി ആശുപത്രി വൃത്തങ്ങളുടെ റിപ്പോർട്ട്. ഇവരിൽ 19 ഡോക്ടർമാരും 38 നഴ്സുമാരും ഉൾപ്പെട്ടിട്ടുണ്ട്. ഡോക്ടേഴ്സിൽ രണ്ട് പേർ ഫാക്കൽറ്റി അംഗങ്ങളാണ്. 74 സുരക്ഷാ ജീവനക്കാർ, 75 ഹോസ്പിറ്റൽ അറ്റൻഡേഴ്സ്, 54 ശുചീകരണ തൊഴിലാളികൾ, 14 ലാബ് ടെക്നീഷൻ എന്നിവരിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആരോഗ്യപ്രവർത്തകരിൽ മൂന്നുപേർ കൊവിഡ് ബാധയെ തുടർന്ന് മരിച്ചു. ഇവരിൽ ശുചീകരണ തൊഴിലാളികളിലെ മുതിർന്ന ജീവനക്കാരനും ഉൾപ്പെട്ടിട്ടുണ്ട്. വൈറസ് ബാധിച്ച് മെസ് ജീവനക്കാരനും മരിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിലെ അനാസ്ഥയാണ് രോഗബാധ ഗുരുതരമാകാൻ കാരണമെന്നാണ് ഡോക്ടർമാരുടെ ആരോപണം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed